റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് ഘടകം ചാർട്ട് ചെയ്ത സ്പൈസ് ജെറ്റ് വിമാനം തിരുവനന്തപുരത്തെത്തി. ആറു ഗർഭിണികളും എട്ടു കുട്ടികളുമുൾപ്പെടെ 176 യാത്രക്കാർ റിയാദിൽനിന്ന് പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്നു. ഏഴുപേർക്ക് സൗജന്യ ടിക്കറ്റ് നൽകി. പ്രവാസി മലയാളി ഫെഡറേഷൻ, ദാദാബായി ട്രാവൽസ്, എയർ ട്രാവൽസ് എൻറർപ്രൈസസും ഏഴ് ടിക്കറ്റുകൾ സൗജന്യമായി നൽകി. യാത്രക്കാർക്ക് പി.എം.എഫ് പ്രവർത്തകർ റിയാദ് എയർപോർട്ടിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്തു.
നാട്ടിലെത്തിയ 11 പേർക്ക് 14 ദിവസ ക്വാറൻറീൻ സജ്ജീകരണങ്ങൾ, താമസസൗകര്യം, ഭക്ഷണം ഉൾപ്പെടെ പി.എം.എഫ് ഗൾഫ് റീജ്യൻ കമ്മിറ്റി ഒരുക്കി. റാഫി പാങ്ങോടിെൻറ നേതൃത്വത്തിൽ അബ്ദുൽ അസീസ് കെരിയ, സലീം വാലില്ലാപുഴ, ജോൺസൺ മാർക്കോസ്, ജിബിൻ സമദ് കൊച്ചിൻ, വിഷ്ണു അൽഅർക്കാൻ, ഹുസൈൻ, നിഖിൽ ദാദാബായി ട്രാവൽസ്, ഷിബിൻ തുടങ്ങിയവർ എയർപോർട്ടിലെ യാത്രക്കാർക്ക് സേവനം നൽകാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.