കേ​ളി ‘വ​സ​ന്തം സീ​സ​ൺ-5’ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്നു 

കേളി ‘വസന്തം സീസൺ-5’ ആഘോഷിച്ചു; സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘വസന്തം സീസൺ-5’ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി നടത്തിവരുന്ന പരിപാടിയുടെ ഈ വർഷത്തെ പതിപ്പിൽ അനുസ്മരണ സമ്മേളനവും വൈവിധ്യമാർന്ന നാടൻ പാട്ടുകളുമാണ് അരങ്ങേറിയത്.

കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിന് ശേഷം കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രമേയം സാംസ്കാരിക സമിതി ജോയിൻറ് കൺവീനർ രാജേഷ് ഓണക്കുന്ന് അവതരിപ്പിച്ചു.

തുടർന്ന് കേളിയുടെ വിവിധ ഏരിയകളായ അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനാഇയ്യ, ബത്ഹ, ബദീഅ, മലസ്, റൗദ, സനാഇയ്യ അർബൈൻ, സുലൈ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരും കുടുംബവേദിയും അവതരിപ്പിച്ച നാടൻ പാട്ടുകൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും ഫലക വിതരണവും നിയന്ത്രിച്ചു. രക്ഷാധികാരി സമിതി അംഗം സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli celebrates 'Vasantham Season-5'; Silver Jubilee celebrations begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.