‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടന്ന പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷയിൽ സൗദിയിൽ നിന്ന് മൂന്നാം സ്ഥാനം നേടിയ ആയിഷ സെസക്ക് സി.എച്ച് ബഷീർ കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം െചയ്യുന്നു
ജിദ്ദ: പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടത്തിയ പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷയിൽ സൗദിയിൽനിന്ന് ഉയർന്ന മാർക്ക് കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയ വിദ്യാർഥിനിക്ക് പ്രത്യേക കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കോഴിക്കോട് സ്വദേശിയും ബിൻലാദൻ കമ്പനി ജീവനക്കാരനുമായ അബ്ദുൽ വഹാബിന്റെ ഏകമകളും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായ ആയിഷ സെസയാണ് അവാർഡ് ഏറ്റുവാങ്ങിയത്.
‘ഗൾഫ് മാധ്യമം’ ജിദ്ദ ബ്യൂറോ ഓഫിസിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി വെസ്റ്റേൺ റീജ്യൻ കൺവീനർ സി.എച്ച്. ബഷീറാണ് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചത്. ‘ഗൾഫ് മാധ്യമം’ ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ. സിറാജ്, മക്ക റിപ്പോർട്ടർ സാബിത്ത് സലിം തുടങ്ങിയവർ സംബന്ധിച്ചു.
സൗദിയിൽനിന്നും പരീക്ഷ എഴുതിയവരിൽ റിയാദിൽ നിന്നുള്ള ജുവൈരിയ തബ്സം ഒന്നാം സ്ഥാനവും ഫാത്തിമ നൗറീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യും. പത്താംക്ലാസ് ഉന്നത വിജയികളായ വിദ്യാർഥികൾക്കാണ് പി.എം. ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. കേരളത്തിൽ വിവിധ ജില്ലകളിലും ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലും ഒരേ സമയത്തായിരുന്നു പരീക്ഷ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.