പി.കെ. ബഷീർ എം.എൽ.എക്ക് ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഏറനാട് മണ്ഡലം എം.എൽ.എ പി.കെ. ബഷീറിന് ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡൻറ് സക്കീർ ഹുസൈൻ എടവണ്ണ, രക്ഷാധികാരി ഇക്ബാൽ മാസ്റ്റർ, ട്രഷറർ പി.സി. ജമാൽ എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. മണ്ഡലം ജനപ്രതിനിധി ആയതിന് ശേഷം പി.കെ ബഷീർ എടവണ്ണയിൽ കൊണ്ടുവന്ന കാൻസർ സെൻറർ മുതൽ നഗര സൗന്ദര്യ പദ്ധതികളടക്കം സ്വീകരണ പരിപാടിയിൽ സംബന്ധിച്ചവർ എടുത്തുപറഞ്ഞു. സമീർ കടവത്ത്, റിയാദ് ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.