മക്ക: ഹജ്ജ് നിർവഹിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം പെർമിറ്റ് കൈവശമുണ്ടാകണം എന്നതാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് ചുമത്തുന്ന ശിക്ഷകൾ എല്ലാവർക്കും ബാധകമാകുമെന്നും മന്ത്രാലയം പറഞ്ഞു. ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തീർഥാടകർക്കായി നിയുക്തമാക്കിയ ‘നുസുക്’ കാർഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നൽകിയ കാർഡുകളുടെ എണ്ണം 1,50,000 കവിഞ്ഞു.
കാർഡിന്റെ ദൈനംദിന ഉൽപാദന ശേഷി ഏകദേശം 70,000 കാർഡുകളിൽ എത്തിയിരിക്കുന്നു. ഉയർന്ന നിലവാരത്തിലും സുരക്ഷയിലും രാജ്യത്തിനകത്ത് പ്രത്യേക ഫാക്ടറികളിലാണ് നുസുക് കാർഡുകൾ അച്ചടിക്കുന്നത്. കാർഡിന്റെ ഡ്യൂപ്ലിക്കേഷൻ തടയുന്നതിനും തീർഥാടകരുടെ ഐ.ഡിയുടെ സാധുത സ്ഥലത്തുതന്നെ പരിശോധിക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥർക്ക് എളുപ്പമാക്കുന്നതിനും വിപുലമായ സുരക്ഷ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.