Posted On
date_range Updated On
date_range തബൂക്കിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു
തബൂക്ക്: തബൂക്കിൽ പെട്രോൾ ടാങ്കറിന് തീ പിടിച്ചതിനെ തുടർന്ന് അഗ്നിബാധ. തീമാഅ് പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ മദീന റോഡിൽ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ഭൂമിക്കടിയിലെ ടാങ്കിലേക്ക് ടാങ്കറിൽ നിന്ന് പെട്രോൾ ഒഴിക്കുന്നതിനിടയിലാണ് അഗ്നിബാധയുണ്ടായതെന്ന് തബൂക്ക് മേഖല സിവിൽ ഡിഫൻസ് മേധാവി കേണൽ അബ്ദുൽ അസീസ് അൽശംരി പറഞ്ഞു.
സ്റ്റേഷനിലെ രണ്ട് കടകളും വാഹനങ്ങളും കത്തിനശിച്ചു. തീ അണക്കാൻ ജലത്തിന് ബലദിയ്യ ജല ടാങ്കറുകളുടെ സഹായം തേടി. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.