പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജീവകാരുണ്യ സഹായം ഭാരവാഹികൾ കൈമാറുന്നു
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ.ആർ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. റിയാദ് മലസ് പെപ്പർ ട്രീ റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടന നാട്ടിൽ 40 നിർധനരായ മാറാരോഗികൾക്ക് ചികിത്സ സഹായം നൽകാൻ തീരുമാനിച്ചതായി രക്ഷാധികാരി അബ്ദുസ്സലാം മാറമ്പിള്ളി അറിയിച്ചു. ഇതിലേക്കുള്ള ഫണ്ടിന്റെ കൈമാറ്റം ഫോർക ചെയർമാൻ സത്താർ കായംകുളവും പി.പി.എ.ആർ പ്രസിഡൻറ് കരീം കാനാമ്പുറവും ചേർന്ന് ചാരിറ്റി കൺവീനർ മുജീബ് മൂലയിലിനും പ്രോഗ്രാം ജോയൻറ് കൺവീനർ സാജു ദേവസ്സിക്കും കൈമാറി.
സുലൈമാൻ വിഴിഞ്ഞം, ഡെന്നി ജോസ് എമ്മാട്ടി, ഷുക്കൂർ, നസീർ കല്ലറ, വിജയൻ നെയ്യാറ്റിൻകര, ഷഫീഖ് പാറയിൽ, ഷംനാസ്, നസീം, സാബു സുൽത്താൻ, നെസ്റ്റ് സലീം, നിസാമുദ്ദീൻ, അലി വാരിയത്ത്, അലി ആലുവ, സലാം പെരുമ്പാവൂർ എന്നിവർ സംസാരിച്ചു. മുഹമ്മദാലി മരോട്ടിക്കൽ, നിസാർ മാറമ്പിള്ളി, യാഷിർ നാനേത്താൻ, ജബ്ബാർ കോട്ടപ്പുറം, ഷെമീർ പോഞ്ഞാശ്ശേരി, ഷാനവാസ്, നിയാസ് ഇസ്മാഈൽ, മുജീബ് കാലടി, ഡൊമിനിക്, നൗഷാദ് ആലുവ, ജബ്ബാർ തേങ്കായിൽ, കരീം കാട്ടുകുടി, ഹാരിസ് മേതല, റിജോ, നൗഷാദ് പള്ളേത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ഉസ്മാൻ പരീത് സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.