ജു​ബൈ​ൽ പെ​രി​യാ​ർ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത​വ​രും സം​ഘാ​ട​ക​രും

പെരിയാർ ടോസ്റ്റ് മാസ്റ്റേഴ്സ് യൂത്ത് ലീഡർഷിപ് പ്രോഗ്രാം സമാപിച്ചു

ജുബൈൽ: പെരിയാർ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ജുബൈലിൽ നടന്ന യൂത്ത് ലീഡർഷിപ് പ്രോഗ്രാം സമാപിച്ചു.

അന്താരാഷ്ട്ര പ്രസംഗ വിഭാഗത്തിൽ സിദ്ധാർഥ് മനോജ് ഒന്നാം സ്ഥാനവും ദിവ്യ ശ്രീധർ രണ്ടാം സ്ഥാനവും ആയിഷ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

നിമിഷ പ്രസംഗ മത്സരത്തിൽ മുഹമ്മദ് അദീബ് ഷേഖ് ഒന്നാം സ്ഥാനവും മുഹമ്മദ് റോഷൻ പവറുദീൻ രണ്ടാം സ്ഥാനവും പ്രഗതി പിള്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിലയിരുത്തൽ മത്സരത്തിൽ ചൈതന്യശ്രീ ഒന്നാം സ്ഥാനവും മുഹമ്മദ് മാസിൻ രണ്ടാം സ്ഥാനവും റയാൻ പി. നൗഷാദ് മൂന്നാം സ്ഥാനവും നേടി. മാസ്റ്റർ ഓഫ് സെറിമണിയായി ജിഷ ശ്രീധറും മത്സരങ്ങളിലെ ചെയർമാന്മാരായി ജോയന്ന സാറ, ഇഷ പി. നൗഷാദ്, ജുവൽ റോഷൻ എന്നിവരും പ്രധാന ജഡ്ജ് ആയി ജയൻ തച്ചൻപാറയും പ്രവർത്തിച്ചു. സമാപന സമ്മേളനത്തിൽ ടോസ്സ്ട് മാസ്റ്റേഴ്സ് ഡിസ്ട്രിക്‌ട് ഡയറക്ടർ അബ്ദുൽ ഗഫൂർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പെരിയാർ ടോസ്സ്ട് മാസ്റ്റേഴ്സ് പ്രസിഡന്റ് ഹരീഷ് ഭാർഗവൻ, പെരിയാർ യൂത്ത് ലീഡർഷിപ് കോഓഡിനേറ്റർ മനോജ് സി. നായർ, സാബു ക്ലീറ്റസ്, ഷിബു സേവ്യർ, ഡോ. ശാന്തി രേഖ റാവു, എ.കെ. ദാസ്, ശിവദാസ്, മനോജ് കുമാർ, റോഷൻ, സുശീൽ ഗുപ്‌ത, ആഷ്‌ലി ടൈറ്റസ്, സിമ ഷിബു, റോഷൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

പെരിയാർ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ പുതിയ പ്രസിഡന്റായി ശിവദാസ് ഭാസ്കരനെയും വൈസ് പ്രസിഡന്റ് (വിദ്യാഭ്യാസം) ആയി റോഷൻ പാട്രിക്കിനെയും വൈസ് പ്രസിഡന്റ് (മെമ്പർഷിപ്) ആയി സുശീൽ ഗുപ്‌തയെയും വൈസ് പ്രസിഡന്റ് (പബ്ലിക് റിലേഷൻസ്) ആയി ആഷ്‌ലി ടൈറ്റസിനെയും സെക്രട്ടറിയായി രവി കുമാർ നായരെയും ട്രഷററായി സാബു ക്ലറ്റ്‌സ്നെയും സർജൻറ് അറ്റ് ആമ്സ് ആയി വിക്രാന്ത് കുമാറിനെയും തിരഞ്ഞെടുത്തു.

Tags:    
News Summary - Periyar Toast Masters Youth Leadership Program Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.