പി.സി.ഡബ്ല്യു.എഫ് നേതൃ പരിശീലന ക്യാമ്പിന് നേതൃത്വം നൽകിയ സാജിദ് ആറാട്ടുപുഴക്കുള്ള സ്നേഹോപഹാരം രക്ഷാധികാരി അഷ്റഫ് നെയ്തല്ലൂർ കൈമാറുന്നു
ദമ്മാം: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം എക്സിക്യൂട്ടിവ് അംഗങ്ങൾക്ക് വേണ്ടി നേതൃ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ക്ലാസിന് നേതൃത്വം നൽകി. സംഘടനാപ്രവർത്തനങ്ങളുടെ കാലിക പ്രസക്തി, എങ്ങനെ നല്ല സംഘാടകരാകാം എന്നതായിരുന്നു പരിശീലനത്തിന്റെ ഉള്ളടക്കം. തറവാട് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇക്ബാൽ വെളിയങ്കോട് അതിഥിയെ പരിചയപ്പെടുത്തി. സ്നേഹോപഹാരം രക്ഷാധികാരി അഷ്റഫ് നെയ്തല്ലൂർ കൈമാറി. പ്രസിഡന്റ് എൻ.പി. ഷമീർ, വൈസ് പ്രസിഡന്റ് ഹംസ കോയ, വനിതാവിഭാഗം സെക്രട്ടറി ആഷ്ന ഫാത്തിമ, ആയിഷ മെഹ്റിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതവും ട്രഷറർ ഫഹദ് ബിൻ ഖാലിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.