മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം: പി.സി.എഫ്​ ഒപ്പുശേഖരണ കാമ്പയിൻ തുടങ്ങി

ജിദ്ദ: ഇന്ത്യക്കാരായ പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിൽ മരിച്ചാൽ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട്  പീപ്പിൾസ് കൾച്ചറൽ ഫോറം നടത്തുന്ന ഒപ്പുശേഖരണപരിപാടിക്ക് ജിദ്ദയിൽ തുടക്കമായി.  ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് പി. എം മായിൻകുട്ടി ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാൻ അടക്കമുള്ള അയൽരാജ്യങ്ങൾ പോലും സൗജന്യമായി മൃതശരീരം നാട്ടിലെത്തിക്കുന്നതോടൊപ്പം കൂടെ പോകാൻ ഒരാൾക്ക് യാത്രാസൗകര്യമടക്കം ചെയ്തു കൊടുക്കുമ്പോൾ  ഇന്ത്യയിലെ വിമാന കമ്പനികളും സർക്കാരും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. രാജ്യത്തി​െൻറ സാമ്പത്തികഭദ്രതക്ക്  മുഖ്യസംഭാവന നൽകുന്ന പ്രാവാസി സമൂഹത്തിനെതിരെ തുടരുന്ന അനീതിക്കെതിരെ മുഴുവൻ പ്രവാസി സമൂഹത്തി​െൻറയും വികാരം സർക്കാറിന് മുന്നിൽ എത്തിക്കുന്നതിനാണ് ഒപ്പുശേഖരണം. എല്ലാവരും സഹകരിക്കണമെന്ന് പി.സി.എഫ് ഭാരവാഹികൾ അഭ്യർഥിച്ചു. ജിദ്ദ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, ജനറൽ സെക്രട്ടറി ഉമർ മേലാറ്റൂർ ,നാഷനൽ കമ്മിറ്റി അംഗം ദിലീപ് താമരക്കുളം, ട്രഷറർ ഇസ്മായിൽ താഹ കാഞ്ഞിപ്പുഴ, കമ്മിറ്റി ഭാരവാഹികളായ  ബക്കർ സിദ്ദീഖ് നാട്ടുകൽ, ജാഫർ മുല്ലപള്ളി, അബ്ദുൽ റഷീദ് ഓഴൂർ, നാസർ ചെമ്മാട് എന്നിവർ ഒപ്പുശേഖരണ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - PCF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.