സൗദി കെ.എം.സി.സി സുരക്ഷ പദ്ധതി ആനുകൂല്യം മുജീബ് പൂക്കോട്ടൂരിൽ നിന്നും സി.എ.എം.എ കരീം സ്വീകരിക്കുന്നു
ജിദ്ദ: ജിദ്ദയിൽ വെച്ച് മരിച്ച പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയുടെ കുടുംബത്തിന് കെ.എം.സി.സി സുരക്ഷ പദ്ധതി പ്രകാരമുള്ള ആനുകൂല്യം വിതരണം ചെയ്തു. ജിദ്ദ പട്ടാമ്പി മണ്ഡലം കെ.എം.സി.സിയും തിരുവേഗപ്പുറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളന വേദിയിൽ മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് പുക്കോട്ടൂരിൽ നിന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, സി.എ.എം.എ കരീം മരിച്ച വ്യക്തിയുടെ കുടുംബത്തിനു വേണ്ടി ഏറ്റുവാങ്ങി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പഞ്ചായത്തിൽ നിന്നുള്ള വിദ്യാർഥികളെ തിരുവേഗപ്പുറ സി.എച്ച് സെൻററിെൻറ ആഭിമുഖ്യത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ടി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിെൻറയും കെ.എം.സി.സിയുടെയും പ്രസക്തിയെ സംബന്ധിച്ച് സുലൈമാൻ മേൽപത്തൂർ ക്ലാസെടുത്തു. കെ.പി. ബാപ്പുട്ടി, എം.ടി. മുഹമ്മദലി, കെ.പി. മുഹമ്മദലി, കെ.ടി. യൂസഫലി (ജിദ്ദ), വി. ഹുസൈൻ കുട്ടി മാസ്റ്റർ, കെ.എ. ഹമീദ്, ഇ. മുസ്തഫ മാസ്റ്റർ, പി.ടി. ബവാൻ ഹാജി, കെ. അലവി, കെ.ടി. ബഷീർ, അബ്ബാസ് നാട്യമംഗലം, കെ.ടി. കുഞ്ഞുമുഹമ്മദ്, കെ.കെ.എം. ഷെരീഫ്, എം. അബ്ബാസ്, ഹംസ മാസ്റ്റർ, പി.ടി. അബ്ബാസ്, എൻ. അബ്ദുറഹ്മാൻ, എൻ.വി.കെ. നാസർ, കെ.പി. ഇബ്രാഹിം, കെ.പി. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.