ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ കാമ്പയിനിൽ അലി തേക്കുതോട് ആദ്യ അംഗത്വം സാബു ഇടിക്കുളക്കു നൽകുന്നു

പത്തനംതിട്ട ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ ആരംഭിച്ചു

ജിദ്ദ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ ആരംഭിച്ചു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തിൽ ശങ്കരപ്പിള്ള ഒമാനിൽനിന്ന് ഓൺലൈനായി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ അനിൽകുമാർ പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് അടൂർ മുഖ്യ പ്രഭാഷണം നടത്തി. ആദ്യ അംഗത്വം സാബു ഇടിക്കുള അടൂരിന് നൽകി സീനിയർ ഗ്ലോബൽ അംഗം അലി തേക്കുതോട് നിർവഹിച്ചു. സക്കിർ ഹുസൈൻ എടവണ്ണ, ചെമ്പൻ അബ്ബാസ്, മജീദ് നഹ, മനോജ്‌ മാത്യു അടൂർ, ശ്രീജിത് കണ്ണൂർ, അയൂബ് ഖാൻ പന്തളം, അസാബ് വർക്കല, കുഞ്ഞു മുഹമ്മദ്‌ കോടശ്ശേരി, ബഷീർ പരുത്തിക്കുന്നൻ, സിയാദ് പാടുതോട്, സൈമൺ വർഗീസ്, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാർ, അബ്ദുൽ മുനീർ പത്തനംതിട്ട, മുഹമ്മദ്‌ കോന്നി, ബിനു ദിവാകരൻ എന്നിവർ സംസാരിച്ചു. അയൂബ് ഖാൻ സ്വാഗതവും ഷറഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Pathanamthitta OICC Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.