പത്തനംതിട്ട സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലയാളി സമൂഹത്തിനിടയിൽ അറിയപ്പെടുന്ന പത്തനംതിട്ട സ്വദേശിയായ സാമൂഹിക, സംസ്‍കാരിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു. അടൂർ മണക്കാല തൂവയൂർ നോർത്ത് സ്വദേശി അശ്വിൻ വിഹാറിൽ ഷാജി ഗോവിന്ദ് (59) ആണ് തിങ്കളാഴ്ച പുലർച്ച​യോടെ മരിച്ചത്.

ന്യുമോണിയ ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ നാഷനൽ ആശുപത്രിയിലും തുടർന്ന് കിങ്​ അബ്ദുള്ള മെഡിക്കൽ സെൻററിലുമായി ചികിത്സയിലായിരുന്നു. ജിദ്ദയിലെ സാമൂഹിക, കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന ഷാജി ഗോവിന്ദ് രണ്ട് പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യ മന്ത്രാലത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്ത ദിവസങ്ങളിലായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.

ഒ.ഐ.സി.സി ജിദ്ദ-പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറിയായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപകാഗം കൂടിയാണ്. പിതാവ്: പരേതനായ ഗോവിന്ദ്, മാതാവ്: കൗസല്യ, ഭാര്യ: ശ്രീന ഷാജി, മക്കൾ: അശ്വിൻ ഷാജി, അശ്വതി ഷാജി, സഹോദരങ്ങൾ: സഞ്ജീവ്, സംഗീത. ഷാജി ഗോവിന്ദിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ സംഗമം, ഒ.ഐ.സി.സി സംഘടനകൾ ദുഃഖം രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.