ജി​ദ്ദ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം സം​ഘ​ടി​പ്പി​ച്ച ‘പെ​ൺ

ഒ​രു​മ 2024’ വ​നി​ത ദി​ന പ​രി​പാ​ടി​യി​ൽ അ​നി​ത നാ​യ​ർ

സം​സാ​രി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം വ​നി​ത ദി​നം ആ​ച​രി​ച്ചു

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മ​ത്തി​െൻറ (പി.​ജെ.​എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ദി​നം ആ​ച​രി​ച്ചു. സീ​സ​ൺ​സ് റ​സ്റ്റാ​റ​ൻ​ന്‍റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘പെ​ൺ ഒ​രു​മ 2024’ എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ് ജി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൺ​വീ​ന​ർ ലി​യാ ജെ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ സ​ഹി​തം സ്ത്രീ​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ലു​ള്ള ക​ർ​ത്ത​വ്യ​ങ്ങ​ളെ പ്ര​തി​പാ​ദി​ച്ചു കൊ​ണ്ട് ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഡോ. ​ഇ​ന്ദു ച​ന്ദ്ര​ശേ​ഖ​ർ സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വ​നി​ത വി​ഭാ​ഗം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് നി​ഷ ഷി​ബു അ​വ​ത​രി​പ്പി​ച്ചു. പു​തി​യ വ​നി​ത ​ഭാ​ര​വാ​ഹി​ക​ളാ​യി ലി​യാ ജെ​നി ക​ൺ​വീ​ന​റും ദീ​പി​ക സ​ന്തോ​ഷ് ജോ​യി​ൻ​റ്​ ക​ൺ​വീ​ന​റു​മാ​യി ചു​മ​ത​ല​യേ​റ്റു. അ​നി​താ നാ​യ​ർ സ്വാ​ഗ​ത​വും ഷീ​ബ ജോ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ലേ​ഡീ​സ് വി​ങ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച റെ​ട്രോ ഡാ​ൻ​സ്, അ​നി​ത നാ​യ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ സീ​നി​യ​ർ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, ദീ​പി​ക സ​ന്തോ​ഷ് ചി​ട്ട​പ്പെ​ടു​ത്തി​യ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്ത കോ​മ​ഡി സ്കി​റ്റ് തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഹൃ​ദ്യാ​നു​ഭ​വം പ​ക​ർ​ന്നു.

സു​ശീ​ല ജോ​സ​ഫ്, പ്രി​യ സ​ഞ്ജ​യ്‌, മോ​ളി സ​ന്തോ​ഷ്, സൗ​മ്യ അ​നൂ​പ്, ബി​ന്ദു രാ​ജേ​ഷ്, ബി​ൻ​സി ജോ​ർ​ജ്, ലി​ജി ബൈ​ജു, ജി​നി​മോ​ൾ, സി​യാ​റ ഷാ​ജി, സ്നി​ഹ മ​റി​യ സ​ന്തോ​ഷ്, ശ്രേ​യ ജോ​സ​ഫ്, ഇ​വാ​ന്ന ആ​ൻ ജോ​സ​ഫ്, നി​വേ​ദ്യ അ​നി​ൽ​കു​മാ​ർ, ബെ​നീ​റ്റ ആ​ൻ ജോ​സ​ഫ്, ഇ​വാ ജോ​ർ​ജ്, വി​സ്മ​യ വി​ജ​യ്, ആ​മി ജോ​ർ​ജ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്‌​തു. ബി​ജി സ​ജി അ​വ​താ​ര​ക​യാ​യി​രു​ന്നു.

Tags:    
News Summary - Pathanamthitta District Sangamam celebrated Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.