ജിദ്ദ പത്തനംതിട്ട ജില്ല ബാലജന സംഗമം സംഘടിപ്പിച്ച
ശിശുദിനാഘോഷത്തിൽനിന്ന്
ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ല സംഗമം കുട്ടികളുടെ വിഭാഗമായ പത്തനംതിട്ട ജില്ല ബാലജന സംഗമം (പി.ജെ.ബി.എസ്) ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പി.ജെ.എസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ഉദ്ഘാടനം ചെയ്തു. ബാലജന സംഗമം പ്രസിഡന്റ് സെറ വർഗീസ് അധ്യക്ഷതവഹിച്ചു. അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലും മെന്റർ ക്രൂ ട്രൈനിങ് അക്കാദമി ഡയറക്ടറുമായ അൻവർ ഷാജ വേങ്ങശ്ശേരി മുഖ്യാതിഥിയായിരുന്നു. പി.ജെ.എസ് രക്ഷാധികാരി സന്തോഷ് നായർ, വൈസ് പ്രസിഡന്റ് അഡ്മിൻ മാത്യു തോമസ്, വൈസ് പ്രസിഡന്റ് ആക്റ്റിവിറ്റി അനിൽകുമാർ, വൈഷ്ണവി വിനോദ് എന്നിവർ ആശംസകൾ നേർന്നു.
ഡ്രോയിങ്, കളറിങ് മത്സരങ്ങൾ, സംഘഗാനം, ദേശഭക്തി ഗാനം, ടാബ്ലോ തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജോവന്ന ജോൺ, ആബേൽ ബൈജു, ശിവാനി വിനോദ്, ഓസ്റ്റിൻ എബി, ഏദൻ മനോജ്, ഇവാനിയ ജോർജ്, നിവേദ് അനിൽകുമാർ, അമേലിയ ജോർജ്, നിവേദ്യാ അനിൽകുമാർ, ജൊവാൻ ജെനി, ശ്രെയ ജോസഫ്, ഹന്ന ഷിജോയ്, നുഹയാ നജീബ്, ഇവാന ആൻ ജോസഫ്, ജോവാന സതീഷ്, ജറോം, വിനായക്, അനിഷ്ക ഷാലു, ഗ്ലാഡിസ് എബി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.
ചിൽഡ്രൻസ് വിങ് കൺവീനർ ജോസഫ് വർഗീസ് പരിപാടിയുടെ കോഓഡിനേറ്ററായിരുന്നു. ബാലജനസംഗമം ജനറൽ സെക്രട്ടറി ബെനീറ്റ ആൻ ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആരോൺ എബി സ്വാഗതവും അക്ഷൽ ഷാലു നന്ദിയും പറഞ്ഞു. മൗറീൻ അബീഷ് അവതാരകയായിരുന്നു. എൻ.ഐ. ജോസഫ്, ജയൻ നായർ എന്നിവർ സമ്മാനവിതരണത്തിന് നേതൃത്വം നൽകി. വർഗീസ് ഡാനിയൽ, ഷറഫ് പത്തനംതിട്ട, ജിയ അബീഷ്, ജോർജ് ഓമല്ലൂർ എന്നിവർ വിവിധ കലാപരിപാടികൾ ചിട്ടപ്പെടുത്തി. വിലാസ് കുറുപ്പ്, മനോജ് മാത്യു, ദിലീപ് ഇസ്മാഈൽ, രഞ്ജിത് മോഹൻ, സുശീല ജോസഫ്, ദീപിക സന്തോഷ്, അധ്യാപികമാരായ യമുന വേണു, ലിയ ജനി എന്നിവർ വിവിധ മത്സരങ്ങൾക്ക് വിധികർത്താക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.