ജിദ്ദ: അമേരിക്കയിൽ അനുവദിച്ച പേറ്റൻറുകളുടെ എണ്ണത്തിൽ ലോകത്തെ മികച്ച 100 സർവകലാശാലകളിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് സർവകലാശാല (കെ.എ.യു) 33ാം സ്ഥാനത്തെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
71 യൂട്ടിലിറ്റി പേറ്റൻറുകളുള്ള സർവകലാശാല 49 സ്ഥാനങ്ങൾ നേടി. കഴിഞ്ഞ വർഷം ആദ്യമായി എലൈറ്റ് പട്ടികയിൽ ചേർന്നപ്പോൾ 34 പേറ്റൻറുകളുമായി 82ാം സ്ഥാനത്തായിരുന്നു ജിദ്ദ കിങ് അബ്ദുൽ അസീസ് സർവകലാശാല. സർവകലാശാലയുടെ ഗവേഷണ മുൻഗണനകളുടെ ഭാഗമായാണ് ഇതുവരെ രജിസ്റ്റർ ചെയ്ത പേറ്റൻറുകൾ.
ആരോഗ്യസംരക്ഷണ മേഖലയിൽ 27, വികസന വ്യവസായ മേഖലയിൽ 22, പ്രകൃതിവിഭവ വികസനത്തിൽ 18, കൃത്രിമ ഇൻറലിജൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ നാലു പേറ്റൻറുകൾ എന്നിവ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവകലാശാലയിലെ 12 ഫാക്കൽറ്റികളിൽ നിന്നായി സ്ത്രീ-പുരുഷ ഗവേഷകരായ 85ഓളം പേരാണ് പേറ്റൻറുകൾ സമർപ്പിക്കുന്നതിൽ പങ്കാളികളായത്. എൻജിനീയറിങ് ഫാക്കൽറ്റിയിൽനിന്ന് 24ഉം ഫാർമസി ഫാക്കൽറ്റിയിൽനിന്ന് 19ഉം സയൻസ് ഫാക്കൽറ്റിയിൽനിന്ന് 15ഉം പേറ്റൻറുകൾ ഇതിനോടകം സർവകലാശാലയിൽനിന്ന് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.