ശാഹുൽ ഹമീദ്

പാലക്കാട് പട്ടാമ്പി സ്വദേശി മക്കയിൽ വാഹനമിടിച്ച് മരിച്ചു

മക്ക: പാലക്കാട് പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദ് (46) മക്കയിൽ വാഹനമിടിച്ച് മരിച്ചു. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന ലക്സസ് വാഹനമിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു.

ഡോ. ഇവാൾ അൽ ബഷരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.

ഭാര്യ: വഹീദ, മക്കൾ: അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്

Tags:    
News Summary - Palakkad Pattambi native died after being hit by a vehicle in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.