ജുബൈൽ: ഗോഡൗണിണിലുണ്ടായ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ജുബൈൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരൻ കാരക്കുറിശി സ്രാമ്പിക്കൽ വീട്ടിൽ അബ്ദുല്ല - സൈനബ ദമ്പതികളുടെ മകൻ നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്.
വ്യാഴാഴ്ച പകലാണ് ഗോഡൗണിനിൽ തീപ്പിടിത്തം ഉണ്ടായത്. അഗ്നിശമനസേന തീകെടുത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ: ഹാലിയത്ത് ബീവി. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.