പക്ഷാഘാതം: പാലക്കാട്​ സ്വദേശി നിര്യാതനായി

ഖഫ്ജി: പക്ഷാഘാതത്തെ തുടർന്ന്​ കുളിമുറിയിൽ വീണു ഗുരുതരാവസ്​ഥയിലായ മലയാളി നിര്യാതനായി.പാലക്കാട്‌ ആലത്തൂർ തേൻ കുറിശ്ശിയിൽ വഹാബ്‌ റാവുത്തർ സിറാജ്‌ (50‌) ആണ്​ മരിച്ചത്​. കഴിഞ്ഞ വെള്ളിയാഴ്ചയാണ്​ ഇദ്ദേഹം പക്ഷാഘാതം ബാധിച്ച്​ കുളിമുറിയിൽ വീണത്​. പക്ഷേ ആരും അറിയാതെ ഒന്നര ദിവസം അവിടെത്തന്നെ കിടന്നു. മുറിയിൽ ഒറ്റയ്ക്ക്‌ താമസിക്കുന്ന സിറാജിനെ ശനിയാഴ്ച രാത്രിയോടെയാണ്​ സുഹൃത്തുക്കൾ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്‌. 24 മണിക്കൂർ കഴിഞ്ഞതിനാൽ സിറാജി​​​െൻറ അവസ്ഥ ഗുരുതരമായി കഴിഞ്ഞിരുന്നു. ഒരു വശം പൂർണമായി തളരുകയും സംസാരശേഷി നഷ്​ടപ്പെടുകയും ചെയ്തു.

ഖഫ്ജിയിലെ ജനറൽ ആശുപത്രിയിലെ പരിമിതി മൂലം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ കമ്പനിയും മറ്റുള്ളവരും കാര്യമായി ശ്രമിച്ചു. പക്ഷാഘാതം സംഭവിച്ച രോഗിക്ക്​ 14 ദിവസത്തെ ചികിത്സയോ ഒബ്‌സർവേഷനോ കഴിഞ്ഞാൽ മാത്രമേ വിമാനയാത്ര അനുവദിക്കൂ എന്നു വിമാന കമ്പനി അറിയിച്ചത്‌ മൂലം ഈ തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയായിരുന്നു. ഖഫ്ജി കുവൈത്ത്‌ ജോയിൻറ്​ ഓപറേഷനുകളിലെ കോൺ ട്രാക്ടിങ്​ കമ്പനിയായ ബെസ്​റ്റ്​ ട്രേഡിങിൽ ( അൽ ഈസ) ഡ്രൈവർ ആയിരുന്നു സിറാജ്‌. ഭാര്യ: പ്യാരി ജാൻ. സജീഷ്മ ഏകമകൾ. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ അബ്​ദുൽ ജലീൽ കോഴിക്കോട്‌, അബ്​ദുൽ ലത്തീഫ്‌ കോഴിക്കോട്‌, അബ്​ദുൽമജീദ്‌ പാലത്തിങ്കൽ എന്നിവർ രംഗത്തുണ്ട്‌.

Tags:    
News Summary - palakkad death-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.