മസ്​ജിദുൽ ഹറാമിൽ നിന്ന്​ ചാടി പാകിസ്​താൻ സ്വദേശി മരിച്ചു

ജിദ്ദ: മക്കയിലെ മസ്​ജിദുൽ ഹറാമിന്​ മുകളിൽ നിന്ന്​ ചാടി ഒരാൾ മരിച്ചു. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്​താൻ സ്വദേശിയാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി 9.20 നാണ്​ സംഭവം. പള്ളിയുടെ മുകൾ നിലയിൽ നിന്ന്​ കഅബയുടെ പ്രദക്ഷിണ വഴിയിലാണ്​ (മത്വാഫ്​) ഇയാൾ വീണത്​. 

തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം ഉടൻ തന്നെ ആശുപത്രിയിലേക്ക്​ മാറ്റിയെന്നും ഇയാളുടെ പെരുമാറ്റത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുക​യാണെന്നും സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്യുന്നു. സന്ദർശകർ വീണുപോകാതിരിക്കാനുള്ള ശക്​തമായ ഉയർന്ന ലോഹ വേലികൾ സ്​ഥാപിച്ച ഇവിടെ നിന്ന്​ ഇയാൾക്ക്​ ചാടാൻ സാധിച്ചതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്​. 
 

 

Tags:    
News Summary - Pakistani man commits suicide in Masjid al Haram- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.