ടോണി എം. ആന്റണി
ജുബൈൽ: പ്രവാസി എഴുത്തുകാരൻ ടോണി എം. ആന്റണിക്ക് പി. കുഞ്ഞിരാമൻ നായർ കവിതപുരസ്കാരം. ടോണിയുടെ ‘ചിലന്തി’ എന്ന കവിതസമാഹാരത്തിനാണ് അവാർഡ്. ‘വേദി ടു വേദി’ ഓൺലൈൻ ചാനലാണ് അവാർഡ് നൽകുന്നത്. മേയ് അവസാനം പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ജൂറി അറിയിച്ചു.
സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ടോണിക്ക് മുണ്ടൂർ കൃഷ്ണൻകുട്ടി കഥാപുരസ്കാരം (2022), നന്തനാർ സ്മാരക ഗ്രാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ അവാർഡ് (2023), സപര്യ രാമായണ കവിതപുരസ്കാരം (2023), ഭാഷാശ്രീ ആദരം (2023), ഡോ. ബി.ആർ. അംബേദ്ക്കർ ശ്രേഷ്ഠപ്രഭ ദേശീയ പുരസ്കാരം (2024), ഗോൾഡൻ ലോട്ടസ് നാഷനൽ മലയാളം ലിറ്ററേച്ചർ ബുക്ക് പ്രൈസ് (2024), ബുക്ക് കഫേ കവിതാ പുരസ്കാരം (2024), ആർ. രാമചന്ദ്രൻ കവിത പുരസ്കാരം (2024), ഡി. വിനയചന്ദ്രൻ കവിതപുരസ്കാരം (2025) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ടോണിയുടെ ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സൗമ്യ ടോണി, രണ്ടു മക്കൾ: ഫെലിക്സ് ടോണി ആന്റണി, സ്റ്റീവ് ടോണി ആന്റണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.