ജിദ്ദ: മദീന റോഡിൽ മുസാഇദിയ സൂഖിനു മുൻവശത്തെ നടപ്പാലത്തിെൻറ പുനർ നിർമാണം പൂർത്തിയായി. 12 മണിക്കൂറെടുത്താണ് പാലത്തിെൻറ മുകൾഭാഗം ഘടിപ്പിക്കുന്ന ജോലികൾ മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്. പടവുകളുടെ പണികൾ ബാക്കിയുണ്ട്. നേരത്തെ പാലത്തിലെ നടപ്പാത മരംകൊണ്ടുള്ളതായിരുന്നുവെങ്കിൽ ഇപ്പോൾ ഘടിപ്പിച്ചത് ഇരുമ്പിേൻറതാണ്. ഇതിന് 54 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുണ്ട്. അവശേഷിക്കുന്ന ജോലികൾ കൂടി പൂർത്തിയായ ശേഷമേ പാലം സഞ്ചാരത്തിന് തുറന്നു കൊടുക്കുകയുള്ളൂ.
പാലം ഘടിപ്പിക്കുന്നതിനായി വ്യാഴാഴ്ച രാത്രി രണ്ട് മണി മുതൽ വെള്ളിയാഴ്ച ഉച്ച വരെ തഹ്ലിയ^ ഫലസ്തീൻ റോഡുകൾക്കിടയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇൗ സമയത്ത് പരിസരത്തെ റോഡുകളിലേക്ക് വാഹനങ്ങൾ ട്രാഫിക്ക് ഉദ്യോഗസ്ഥർ തിരിച്ചുവിട്ടു. പതിനൊന്ന് മാസം മുമ്പാണ് ട്രക്ക് ഇടിച്ച് പാലം ഭാഗികമായി തകർന്നത്. അപകടത്തിന് കാരണം ട്രക്ക് ഡ്രൈവറാണെന്നും നഷ്ടപരിഹാരം ഇൗടാക്കുമെന്നും മുസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതുപോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ ഉയരം ശ്രദ്ധിക്കണമെന്ന് ഡ്രൈവർമാരോട് ജിദ്ദ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.