വെള്ളിയാഴ്ച നടന്ന മെക്സിക്കൻ ലിയോൺ - ജാപ്പനീസ്
ഉറുവ ക്വാർട്ടർ ഫൈനൽ മത്സരം
ജിദ്ദ: ക്ലബ് ലോകകപ്പിന്റെ രണ്ടാം ക്വാർട്ടർ മത്സരത്തിൽ ജാപ്പനീസ് ഉറുവ റെഡ്സ്, മെക്സിക്കൻ ലിയോണിനെ പരാജയപ്പെടുത്തി സെമി ഫൈനലിൽ കടന്നു. വെള്ളിയാഴ്ച വൈകീട്ട് കിങ് അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് മെക്സികോ ക്ലബ് ലിയോണിനെ ഏകപക്ഷീയമായി ഒരു ഗോളിന് ഉർവ റെഡ്സ് തോൽപിച്ചത്. 78ാം മിനിറ്റിൽ അലക്സ് ഷാൽക്കെയാണ് ഉറുവക്കായി ഏക ഗോൾ വലയിലാക്കിയത്. 84ാം മിനിറ്റിൽ ലിയോണിന്റെ മെക്സിക്കൻ താരം വില്യം ടെസ്സിയോ ചുവപ്പു കാർഡ് കണ്ട് പുറത്താകുന്നതിനും സ്റ്റേഡിയം സാക്ഷിയായി.
ഉറുവ റെഡ്സ് അടുത്ത റൗണ്ടിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ ഉടമയായ ഇംഗ്ലീഷ് മാഞ്ചസ്റ്റർ സിറ്റിയുമായി അടുത്ത ചൊവ്വാഴ്ച കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. അതേസമയം കോൺകാഫ് ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ ഉടമയായ ക്ലബ് ലിയോൺ ക്ലബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനോട് വിടപറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ലിയോൺ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.