റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി, ‘തിരുനബി സ്നേഹം, സമത്വം, സഹിഷ്ണുത’ പ്രമേയത്തിൽ ‘ഒരുക്കം 23’ ശീർഷകത്തിൽ നടത്തുന്ന ചതുർമാസ സംഘടന ശാക്തീകരണ കാമ്പയിന് തുടക്കം. മഞ്ചേശ്വരം നിയമസഭ മണ്ഡലം എം.എൽ.എ എ.കെ.എം. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.
റിയാദ് സഫമക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദ് കോയ വാഫി മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി മീലാദുന്നബി സദസ്സുകൾ, ഏരിയ സംഗമങ്ങൾ, പ്രവർത്തക ക്യാമ്പ്, വിജ്ഞാന മത്സരപരീക്ഷകൾ, സമാപന സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഷാഫി തുവ്വൂർ വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി ശമീർ പുത്തൂർ സംസാരിച്ചു. വിഖായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് മണ്ണേരിയെയും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ്.ഐ.സി പ്രവർത്തകൻ എ.പി. മുഹമ്മദിനെയും ആദരിച്ചു.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, ഓർഗനൈസിങ് സെക്രട്ടറിയും സെൻട്രൽ കമ്മിറ്റി ചെയർമാനുമായ സൈതലവി ഫൈസി പനങ്ങാങ്ങര എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ ഹുദവി, മുബാറക് അരീക്കോട്, മൻസൂർ വാഴക്കാട്, അബ്ദുൽ ഗഫൂർ ചുങ്കത്തറ, അഷ്റഫ് വളാഞ്ചേരി, ഫാസിൽ കണ്ണൂർ, നാസർ പെരിന്തൽമണ്ണ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ബഷീർ ഫൈസി ചെരക്കാപറമ്പ് പ്രാർഥന നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതവും വൈസ് പ്രസിഡൻറ് ബഷീർ താമരശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.