കെ.എം.സി.സി ജിദ്ദ നഈം ഏരിയ സ്നേഹാദരം പരിപാടി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി നഈം ഏരിയ കമ്മിറ്റിക്കുകീഴിൽ സ്നേഹാദരം സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈതലവി രാമനാട്ടുകര അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് വേങ്ങര മണ്ഡലം പ്രസിഡന്റും ചന്ദ്രിക മലപ്പുറം ബ്യൂറോ സബ് എഡിറ്ററും എഴുത്തുകാരനും പ്രഭാഷകനുമായ റവാസ് ആട്ടീരി മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ട്രഷറർ വി.പി. അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.
സെൻട്രൽ കമ്മിറ്റി നേതാക്കളെയും അതിഥികളെയും ഏരിയയിൽ നിന്ന് വിവിധ മണ്ഡലം ജില്ല ഭാരവാഹികളായവരെയും ചടങ്ങിൽ ആദരിച്ചു. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഏരിയ അംഗം മാങ്കടകുഴി ജാഫർ പെരിന്തൽമണ്ണക്ക് കമ്മിറ്റിയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി നേതാക്കൾ കൈമാറി.
കേരള സർക്കാറിന്റെ നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ച് സെൻട്രൽ കമ്മിറ്റി നോർക്ക കോഓഡിനേറ്റർ കരീം കൂട്ടിലങ്ങാടി സംസാരിച്ചു. കാലിന് പരിക്ക് പറ്റിയ ഏരിയ അംഗത്തിനുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്നുള്ള ധനസഹായവും മലപ്പുറം ജില്ലാ കുടുംബ സുരക്ഷാ സ്കീമിന്റെ വിതരണ ഉദ്ഘാടനവും വേങ്ങര മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഇoതിയാസ് വേങ്ങര സ്വാഗതവും ട്രഷറർ മുഹമ്മദലി മണ്ണാർമല നന്ദിയും പറഞ്ഞു.. മുസ്തഫ കമാൽ കൊടുവള്ളി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.