മമ്പാട് എം.ഇ.എസ് കോളജ് അലുംനി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച വിനോദ യാത്ര
റിയാദ്: മമ്പാട് എം.ഇ.എസ് കോളജ് അലുംനി റിയാദ് ചാപ്റ്റർ വിനോദയാത്ര സംഘടിപ്പിച്ചു. റിയാദിൽനിന്ന് ഹരിതഭംഗി നിറഞ്ഞ അൽഖർജിലേക്കാണ് വിനോദയാത്ര പോയത്.കോഓഡിനേറ്റർമാരായ അമീർ പട്ടണത്ത്, ടി.പി. ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. യാത്രയുടെ ഭാഗമായ സാംസ്കാരിക പരിപാടിയിൽ റിയാദ് ചാപ്റ്റർ പ്രസിഡൻറ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. ഡോ. നാസർ ഉദ്ഘാടനം ചെയ്തു.
മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ഇ.പി. സഗീറലി, അഷ്റഫ്, അബൂബക്കർ, സഫീർ തലാപ്പിൽ, റിയാസ് അബ്ദുല്ല, ഷാജഹാൻ മുസ്ലിയാരകത്ത്, സലിം മമ്പാട്, അബ്ദുൽ ലത്തീഫ്, റിയാസ് കണ്ണിയൻ, അബ്ദുൽ അസീസ് എടക്കര, നാസർ കാരയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അലുംനി അംഗങ്ങളുടെയും കുടുംബിനികളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കി. വരും മാസങ്ങളിലും ഇത്തരം യാത്രകൾ സംഘടിപ്പിക്കുമെന്ന് അലുംനി ഭാരവാഹികൾ അറിയിച്ചു.മുൻ ജനറൽ സെക്രട്ടറി റഫീഖ് കുപ്പനത്ത് സ്വാഗതവും ഷാജിൽ മേലേതിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.