ജിദ്ദ: നിതാഖാത്ത് ഗണത്തിലെ മഞ്ഞ കാറ്റഗറി റദ്ദാക്കാൻ സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹി ഉത്തരവിട്ടു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനാണ് തീരുമാനമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 26 മുതൽ (ജമാദുൽ ആഖിർ ഒന്ന്) തീരുമാനം നടപ്പിലാകും.
മഞ്ഞ കാറ്റഗറിയിലുള്ള മുഴുവൻ സ്ഥാപനങ്ങളേയും റെഡ് കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകി സ്ഥാപനങ്ങളെ പച്ച കാറ്റഗറിയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുക, സഥാപനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ മന്ത്രാലയത്തിൽ നിന്ന് ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വദേശീവത്കരണ അനുപാതം പൂർത്തീകരിക്കാത്ത സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചിരുന്ന കാറ്റഗറികളാണ് മഞ്ഞയും ചുവപ്പും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.