?????? ???????????? ????? ?????????

ഓണ്‍ലൈന്‍ ടൂറിസം വിസ അടുത്തവർഷം ആദ്യപാദത്തില്‍

റിയാദ്: സൗദിയിൽ 2018 ആദ്യപാദം മുതൽ ഒാ​ൺ​ലൈൻ ടൂറിസം വിസ ലഭ്യമാകും. രാജ്യത്തെ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും അതുവഴി പുതിയ വരുമാന മാർഗങ്ങൾ തുറക്കുന്നതിനുമാണ്​ ടൂറിസം വിസ നടപ്പാക്കുന്നത്​. 
വിഷൻ 2030 സമഗ്രവികസന പദ്ധതിയുടെ ഭാഗമാണിത്​. ടൂറിസം അതോറിറ്റി അധ്യക്ഷൻ അമീർ സുൽത്താൻ ബിൻ സൽമാ​​െൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച റിയാദിൽ ചേര്‍ന്ന യോഗം ഓണ്‍ലൈന്‍ വിസ നടപടികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. '
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം വിസ നടപ്പാക്കുക. ഇതിനുള്ള കരട് തയാറായിട്ടുണ്ട്. സാങ്കേതിക വിഭാഗത്തി​​െൻറ ഇതുസംബന്ധിച്ച ശിൽപശാലയും ടൂറിസം അതോറിറ്റി മേധാവിയുടെ അംഗീകാരവും പൂര്‍ത്തിയായാൽ ഉടൻ വിസ പ്രാബല്യത്തില്‍ വരും. 

രാഷ്​ട്രത്തിന് പുതിയ പെട്രോളിതര വരുമാന സ്രോതസ്​ നേടിത്തരുന്നതായിരിക്കും ടൂറിസ മേഖലയെന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. 
യു​െനസ്കയെുടെ ലോക പൈതൃകപട്ടികയിലുള്ള മദാഇന്‍ സാലിഹ് ഉള്‍പ്പെടെ ചരിത്രപ്രധാന പ്രദേശങ്ങളിലേക്കും പ്രകൃതി സുന്ദരമായ മലമ്പ്രദേശത്തേക്കും ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കും. 
വിമാന യാത്ര, ഹോട്ടല്‍ മേഖല, ഗതാഗത സംവിധാനങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയിലൂടെ സാമ്പത്തിക രംഗത്ത് സജീവതയുണ്ടാവാന്‍ ടൂറിസം വികസനം കാരണമാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. 

Tags:    
News Summary - online tourism visa-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.