'പള്ളിച്ചട്ടമ്പി'യുമായി ടോവിനോ തോമസ് ദമ്മാമിലേക്ക്; സീക്കോ ഹൈപ്പർ അൽ വഫയിൽ ട്രൈലർ ലോഞ്ച് വ്യാഴാഴ്​ച

ദമ്മാം: പ്രവാസി മലയാളികൾക്ക് ആവേശം പകരാൻ മലയാളത്തി​െൻറ പ്രിയ താരം ടോവിനോ തോമസും തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയ സാന്നിധ്യം കയാഡു ലോഹാറും സൗദി അറേബ്യയിലെത്തുന്നു. ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ‘പള്ളിച്ചട്ടമ്പി’യുടെ ട്രൈലർ ലോഞ്ച് വ്യാഴാഴ്ച (ഏപ്രിൽ രണ്ട്​) രാത്രി എട്ടിന്​ ദമ്മാം സീക്കോയിലെ ഹൈപ്പർ അൽ വഫയിൽ വെച്ച് നടക്കും.

മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമയുടെ എക്​സിക്ലുസീവ് ട്രൈലർ ലോഞ്ച് ഇന്ത്യക്ക് പുറത്ത് വെച്ച് സംഘടിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’യിലൂടെ ഇന്ത്യൻ സിനിമയിൽ ത​േൻറതായ ഇടം കണ്ടെത്തിയ പ്രമുഖ സംവിധായകൻ ഡിജോ ജോസ് ആൻറണിയും പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.




 ഹൈപ്പർ അൽ വഫയും ഡിജിറ്റൽ ഡൈനോയും സംയുക്തമായാണ് ഈ മെഗാ ഷോ സംഘടിപ്പിക്കുന്നത്. സിനിമാ പ്രേമികൾക്കും ആരാധകർക്കും പ്രവേശനം തികച്ചും സൗജന്യമാണ്. ബിഗ് ബജറ്റ് ചിത്രമായ ‘പള്ളിച്ചട്ടമ്പി’യെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനും പ്രിയ താരങ്ങളെ നേരിൽ കാണാനുമുള്ള ആവേശത്തിലാണ് പ്രവാസി മലയാളി സമൂഹം.

Tags:    
News Summary - Tovino Thomas to visit Dammam with Pallichattambi; trailer launch at Zeeko Hyper Al Wafa this Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.