ജിദ്ദ: വിവിധ മേഖലകളിലെ ഉപഭോക്താക്കൾക്ക് വിദൂര സംവിധാനം വഴി സേവനം നൽകുന്ന കാൾ സെൻറർ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ തീരുമാനം നടപ്പായി.
ഒാൺലൈൻ കസ്റ്റമർ സർവിസിലെ ജോലിക്ക് ഇനി സൗദിയിലെ കമ്പനികൾ സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ. ഇൗ നിയമം നടപ്പാക്കാൻ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന കാലാവധി അവസാനിച്ചു.
ഇൗ മാസം ഒന്നാം തീയതിയായ ഞായറാഴ്ച മുതലാണ് നിയമം പൂർണമായും നടപ്പായത്. നേരിേട്ടാ കരാറിലൂടെയോ തൊഴിൽ വിപണിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.
ഉപഭോക്തൃ വിദൂര സേവന ജോലികൾ സ്വദേശിവത്കരിക്കുന്നതിലൂടെ സ്വദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭിക്കും. എന്നാൽ, ഇൗ രംഗത്ത് നിലവിൽ േജാലിചെയ്യുന്ന അനേകം വിദേശികൾക്ക് വലിയ തിരിച്ചടിയാവും. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിന് സൗദി മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കിവരുന്ന വിവിധ തീരുമാനങ്ങളിൽ ഒന്നാണിത്.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭിക്കാൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഏജൻസി, മാനവവിഭവ ശേഷി വികസന നിധി, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ എന്നിവയുമായി മന്ത്രാലയം കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.
വിദൂര ഉപഭോക്തൃ സേവനത്തിനായി രാജ്യത്തെ കാൾ സെൻററുകളിലുള്ള എല്ലാ തസ്തികകളിലും സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ.
ഫോൺ, ഇ-മെയിൽ, ചാറ്റിങ്, സമൂഹ മാധ്യമങ്ങൾ, നേരിട്ടുള്ള ഇടപെടൽ, തൊഴിൽ കരാറുകൾ, ഒൗട്ട്സോഴ്സിങ് സേവനങ്ങൾ എന്നിവ വഴിയുള്ള വിദൂര സേവനങ്ങൾ എല്ലാം ഇൗ നിയമത്തിെൻറ പരിധിയിൽ വരും.
ഇത് നടപ്പാക്കുന്നതിനുവേണ്ട പരിശീലനം, മാർഗനിർദേശം, തൊഴിലധിഷ്ഠിത മാർഗനിർദേശം എന്നിവക്കാവശ്യമായ മുഴുവൻ സഹായവും ആശയവിനിമയ-വിവര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച് നൽകുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.