ഖസീം പ്രവാസി സംഘം കുടുംബവേദി സംഘടിപ്പിക്കുന്ന 'ഓണനിലാവ്' പരിപാടിയുടെ സംഘാടകസമിതി രൂപവത്കരണ
യോഗം ഷാജി വയനാട് ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: ഖസീം പ്രവാസി സംഘം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ 'ഓണനിലാവ്' സംഘാടകസമിതി നിലവിൽവന്നു. നിരവധി പ്രവർത്തകർ പങ്കെടുത്ത പരിപാടി ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. ഖസീം പ്രവാസി സംഘം, കുടുംബവേദി സെക്രട്ടറി ഷമീറ ഷബീർ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സമിതി അംഗം പർവീസ് തലശ്ശേരി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നിഷാദ് പാലക്കാട്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സംസാരിച്ചു. ഫൗസിയ ഷാ സ്വാഗതവും സുലക്ഷണ ഭദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സോഫിയ സൈനുദ്ദീൻ (ചെയർപേഴ്സ്ൺ), ഫിറോസ് ഖാൻ (വൈസ് ചെയർമാൻ), ജിതേഷ് പട്ടുവം (കൺവീനർ), അനീഷ് കൃഷ്ണ (ജോയന്റ് കൺവീനർ), സജേഷ് പാച്ചീരി മഠത്തിൽ (ട്രഷറർ), മുത്തു കോഴിക്കോട് (ജോയന്റ് ട്രഷറർ), സുൽഫിക്കർ അലി (പ്രോഗ്രാം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. തിരുവോണ ദിവസമായ സെപ്തംബർ അഞ്ചിന് വൈകിട്ട് മൂന്നു മണി മുതൽ ബുറൈദയിൽ വച്ചാണ് പരിപാടി നടക്കുന്നത്. ഓണനിലാവ് 2025 പരിപാടിയിൽ സൗദിയിലെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന നിരവധി കലാപരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.