എണ്ണ ഉല്‍പാദന നിയന്ത്രണം 2018 മാര്‍ച്ച് വരെ നീട്ടാന്‍ ഒപെക് തീരുമാനം

റിയാദ്: എണ്ണ ഉല്‍പാദന നിയന്ത്രണം 2018 മാര്‍ച്ച് വരെ നീട്ടാന്‍ ഉല്‍പാദകരാഷ്​ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരിയില്‍ ആരംഭിച്ച് ജൂണില്‍ അവസാനിക്കാനിരുന്ന ഉല്‍പാദന നിയന്ത്രണമാണ് അടുത്ത ഒമ്പത് മാസത്തേക്ക് കൂടി നീട്ടുന്നത്. റഷ്യയും ഒപെകിന് പുറത്തുള്ള പത്ത് രാഷ്​ട്രങ്ങളും ഉല്‍പാദന നിയന്ത്രണത്തില്‍ സഹകരിക്കുമെന്ന് ഒപെക് പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ദിനേന 1.8 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം കുറക്കാനുള്ള തീരുമാനം പുറത്തു വന്നതോടെ വിപണിയില്‍ നേരിയ വിലവര്‍ധനവ് അനുഭവപ്പെട്ടതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പാദന നിയന്ത്രണം ആറ് മാ​സമെങ്കിലും തുടരാനുള്ള തീരുമാനത്തിന് മെയ് പകുതിക്ക് സൗദിയും റഷ്യയും നീക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തില്‍ പ്രതീക്ഷാനിര്‍ഭരമായ വിലവര്‍ധനവ് അനുഭവപ്പെട്ടുതുടങ്ങിയ സാഹചര്യത്തില്‍ ഉല്‍പാദന നിയന്ത്രണത്തി​​​െൻറ പൂര്‍ണഫലം ലഭിക്കാന്‍ കാലാവധി നീട്ടേണ്ടതുണ്ടെന്ന് സൗദി ഊർജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. കഴിഞ്ഞ ആറ് മാസം നിലനിന്ന ഉല്‍പാദന നിയന്ത്രണത്തെ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണം അടുത്ത ഒമ്പത് മാസം തുടരാനുള്ള തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Tags:    
News Summary - oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.