ഊർജ വിലവര്‍ധനവിന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: ഊർജ വില വര്‍ധനവിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവി​​െൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍, വൈദ്യുതി എന്നിവക്ക് ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ‘സ്വദേശി അക്കൗണ്ട്’ സഹായത്തി​​െൻറ ഭാഗമായി സബ്സിഡി എടുത്തുകളയുന്നതിനൊപ്പമാണ്​ വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക.

പെട്രോള്‍, ഡീസല്‍, ഗ്യാസ്, വൈദ്യുതി തുടങ്ങിവക്കും മറ്റ്​ ഇന്ധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനത്തി​​െൻറ വിശദാംശങ്ങള്‍ പക്ഷേ, പുറത്തുവിട്ടിട്ടില്ല.  സ്വദേശികൾക്കുള്ള സര്‍ക്കാരി​​െൻറ ധനസഹായം നടപ്പാകുന്ന വേളയിലാകും ഊർജ വില വര്‍ധനയും നടപ്പാക്കുക. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് ‘സ്വദേശി അക്കൗണ്ട്’ വിവരശേഖരണവും രജിസ്ട്രേഷനും നടത്തുന്നത്. ഇതി​​െൻറ ഗുണഫലം ഡിസംബര്‍ 21 മുതല്‍ അര്‍ഹരായവര്‍ക്ക് ലഭിച്ചുതുടങ്ങും. ഇതനുസരിച്ച് രാജ്യത്തെ സമ്പന്നരായ, സബ്സിഡി അര്‍ഹിക്കാത്ത പൗരന്മാര്‍ക്കും വിദേശികള്‍ക്കുമാകും വില വര്‍ധനവ് നേരിട്ട് അനുഭവപ്പെടുക. സ്വദേശി അക്കൗണ്ടില്‍ രജിസ്​റ്റർ ചെയ്തവര്‍ക്ക് സബ്സിഡിക്ക് പകരമായ ധനസഹായം ലഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - oil-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.