???? ????? ??????? ?????? ???? ?????? ??????? ????? ??????????

എണ്ണ വിതരണ നിയന്ത്രണം: റഷ്യ ഒഴികെ രാജ്യങ്ങൾ പിന്തുണ അറിയിച്ചു -ഉൗർജ മന്ത്രി

റിയാദ്​: എണ്ണ വിതരണ നിയന്ത്രണത്തിന് റഷ്യ ഒഴികെ മുഴുവന്‍ രാജ്യങ്ങളും പിന്തുണ അറിയിച്ചതായി സൗദി അറേബ്യ. റഷ്യയു മായുള്ള അവസാനഘട്ട ചര്‍ച്ച പുരോഗമിക്കുകയാണ്. അതേ സമയം കരാര്‍ പുതുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ എണ്ണ വില ഉയരുന ്നുണ്ട്. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യയുമായി നടത്തുന്ന ചർച്ച പുരോഗമിക്കുകയാണ്​. എണ്ണ വിതരണ നിയന്ത്രണം ഈ മാസം അവസാനിക്കും.


ഇതിനു മുന്നോടിയായി കരാര്‍ പുതുക്കാനാണ് ഒപെക് രാജ്യങ്ങളുടെ ആലോചന. സംഘടനയെ പുറമെ നിന്ന് പിന്തുണക്കുന്ന പ്രധാന എണ്ണോത്പാദകരാണ് റഷ്യ. കരാര്‍ വീണ്ടും പുതുക്കണമെന്ന കാര്യത്തില്‍ റഷ്യക്ക് ഭിന്നാഭിപ്രായമുണ്ട്. ഇത് ചര്‍ച്ച ചെയ്യാനാണ് സൗദി-റഷ്യ ഊര്‍ജ മന്ത്രിമാരുടെ യോഗം. റഷ്യക്ക് തീരുമാനിക്കാന്‍ സമയമുണ്ടെന്നും സൗദി ഊര്‍ജ മന്ത്രി പറഞ്ഞു. റഷ്യയുടെ പിന്തുണയില്ലെങ്കിലും ഉത്പാദന നിയന്ത്രണം തുടരാനാണ് ഒപെക്​ രാഷ്​ട്രങ്ങളുടെ തീരുമാനം. ഇതോടെ തുടര്‍ച്ചയായി നാലാം ദിനവും എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നു.

Tags:    
News Summary - oil-russia-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.