ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
യാംബു: ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയും യാംബുവിലെ കലാകാരന്മാരുടെ കൂട്ടായ്മയായ 'യാംബു കലാകാർസി'ന്റെ ഗസൽ സന്ധ്യയും സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ നേതാക്കളും പ്രതിനിധികളും സംബന്ധിച്ചു. ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി യാംബു ഏരിയ വൈസ് പ്രസിഡന്റ് നാസർ കുറുകത്താണി അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി അസ്ക്കർ വണ്ടൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മമ്മദു പൊന്നാനി, മുജീബ് പൂവച്ചൽ (ഒ.ഐ.സി.സി), നാസർ നടുവിൽ, നിയാസ് പുത്തൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി, അയ്യൂബ് എടരിക്കോട് (കെ.എം.സി.സി), ജാബിർ വാണിയമ്പലം (തനിമ), ശരത് നായർ കോഴിക്കോട്, സൈനുദ്ദീൻ കുട്ടനാട്, ഷൈജൽ വണ്ടൂർ, ഫർഹാൻ മോങ്ങം, ബിനു റോയൽ കമ്മീഷൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷറഫ് കത്തിച്ചാലിന്റെ നേതൃത്വത്തിൽ 'യാംബു കലാകാർസ്' നടത്തിയ ഗസൽ സന്ധ്യ ആഘോഷ പരിപാടിക്ക് മിഴിവേകി. അസ്ക്കർ ഒറ്റപ്പാലം, സാബു എബ്രഹാം, ജ്യോതി പുഷ്പൻ, ഹരീഷ് മധു എന്നിവർ ഗാനമാലപിച്ചു. ഷമീൽ മമ്പാട് സ്വാഗതവും ഫസൽ മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.