നിലവിൽവന്ന റിയാദ് ഒ.ഐ.സി.സി വയനാട് ജില്ല കമ്മിറ്റി ഭാരവാഹികളെ ടി. സിദ്ദീഖ് എം.എൽ.എ അനുമോദിക്കുന്നു
റിയാദ്: വയനാട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും ഉൾപ്പെടുത്തി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ജില്ല കമ്മിറ്റി രൂപവത്കരിച്ചു. അബ്ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപവൽകരിച്ചു. യോഗത്തിൽ വയനാട് എം.എൽ.എ ടി. സിദ്ദീഖ് മുഖ്യാഥിതിയായിരുന്നു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, ബാലു കുട്ടൻ, നിഷാദ് ആലംകോട്, അബ്ദുൽ കരീം കൊടുവള്ളി, അഷ്റഫ് മേച്ചേരി എന്നിവർ പുതിയ ജില്ലാകമ്മിറ്റിക്ക് ആശംസകൾ നേർന്നു. സംഘടനാചുമതലയുള്ള സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു നന്ദിയും പറഞ്ഞു. റിയാദിലുള്ള വയനാട് ജില്ലക്കാരായ കോൺഗ്രസ് അനുഭാവികൾ 0576282629 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.