ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചതല്ല; ഒഴിവ്​ നികത്തിയതാണ്​: പി.എം. നജീബ്​

ദമ്മാം: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക്​ അടിസ്ഥാനമില്ലെന്ന്​ നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ പി.എം. നജീബ്​ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. അഞ്ചുവർഷം പിന്നിട്ട കമ്മിറ്റി കൂടുതൽ ക്രിയാത്മകമാക്കുന്നതിന്​ വേണ്ടി നിലവിലെ ഒഴിവുകൾ നികത്തുക മാത്രമാണ്​ ചെയ്​ തതെന്നും അദ്ദേഹം കൂട്ടിേ​ച്ചർത്തു. ഇത്​ സംബന്ധിച്ച്​ ​െക.പി.സി.സിയുടെ സംഘടനാചുമതലയുള്ള സെക്രട്ടറി കെ.പി. അനിൽകുമാർ വിശദീകരണം ആവശ്യപ്പെട്ട്​ അയച്ച കത്തിന്​ ഉടൻ മറുപടി നൽകും. തനിക്ക്​ മാത്രമായി അയച്ച കത്ത്​ വാട്​സ്​ ആപ്പിൽ പ്രചരിക്കുന്നതിനെക്കുറിച്ച്​ അന്വേഷിക്കണമെന്നും കെ.പി.സി.സിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

നിരവധി പ്രവർത്തകരാണ്​ അടുത്തനാളുകളിലായി പ്രവാസം അവസാനിപ്പിച്ച്​ നാട്ടിൽ​ പോയത്​. ഇത്​ ​ഒ.ഐ.സി.സിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്​. കോവിഡ്​ കാലത്തെ പ്രവർത്തനങ്ങളിൽ ഈ ശൂന്യത കൂടുതൽ പ്രയാസം സൃഷ്​ടിച്ചിട്ടുണ്ട്​. അതുകൊണ്ട്​ തന്നെ ആസന്നമായ ത്രിതല പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ് ​ഒഴിവുകൾ നികത്താൻ തീരുമാനിച്ചത്​. സൗദിയിൽ തങ്ങളുടെ പ്രവർത്തന മികവ്​ തെളിയച്ചവരെ തന്നെയാണ്​ ദേശീയ കമ്മിറ്റി അർഹമായ സ്ഥാനങ്ങൾ നൽകി ഒപ്പം കൂട്ടിയത്​.

റീജനൽ കമ്മിറ്റികളുമായി ആലോചിട്ടില്ല എന്നതിന്​ കൃത്യമായ കാരണങ്ങളുണ്ടെന്ന്​ അദ്ദേഹം വിശദീകരിച്ചു. ഒഴിവുകൾ നികത്താൻ ശ്രമിക്കു​േമ്പാഴൊക്കെ നിസ്സഹകരണ മനോഭാവമാണ്​ റീജനൽ കമ്മിറ്റികൾ പ്രകടിപ്പിച്ചിട്ടുള്ളത്​. പ്രവർത്തകരുമായി നേരിട്ട്​ ബന്ധമുള്ള തനിക്ക്​ റീജനൽ കമ്മിറ്റികളുടെ മികച്ച പ്രവർത്തകരെ കണ്ടെടുക്കാൻ റീജനൽ കമ്മിറ്റികളുടെ ആവശ്യമില്ല. ഈ പുനഃസംഘടനയിൽ ഭരണഘടനാ വിരുദ്ധത കാണുന്നവർ കഴിഞ്ഞ കാലങ്ങളിൽ റീജനൽ കമ്മറ്റികളിൽ ചെയ്​ത ഇത്തരം ഒഴിവുനികത്തലിനെ എന്ത്​ വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു. വിഘടിച്ചു നിന്ന കോൺഗ്രസ്​​ പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ച്​ നിർത്തുന്നതിൽ കെ.പി.സി.സി വഹിച്ച പങ്ക്​ ഏറെയാണ്​. അത്​ തകർക്കാനുള്ള ചില പ്രവർത്തകരുടെ ശ്രമം സാധാരണ പ്രവർത്തകർക്ക്​ വേദനയുണ്ടാക്കുന്നുണ്ട്​. നാഷനൽ കമ്മിറ്റിയിലെ ഒഴിവ്​ നികത്തലിന്​ പോലും സാധാരണ പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നും നജീബ്​ പറഞ്ഞു.

Tags:    
News Summary - OICC Saudi National Committee president reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.