ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
റിയാദ്: ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റി 'ഓണത്തേര്-2025' എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന 'ഓണത്തേര്-2025' വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിച്ചു. ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും, ഗ്ലോബൽ, നാഷനൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും ഉൾപ്പടെ റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കൊല്ലം ജില്ല കമ്മിറ്റി അധ്യക്ഷൻ നസീർ ഹനീഫയുടെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ബാലുക്കുട്ടൻ ആമുഖം പറഞ്ഞു. കുഞ്ഞി കുമ്പള, ഷിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, മജീദ് ചിങ്ങോലി, അബ്ദുൽ സലീം അർത്തിയിൽ, ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, നാസർ ലെയ്സ്, റഫീഖ് വെമ്പായം, സക്കിർ ദാനത്ത്, സെയ്ഫ് കായംകുളം, കരിം കൊടുവള്ളി, അഷ്റഫ് മേചേരി, ബഷീർ കോട്ടയം, റഫീഖ് വെമ്പായം, സിദ്ധീഖ് കല്ലുപ്പറമ്പൻ, അമീർ പട്ടണത്ത്, ഷാജി മഠത്തിൽ, നസീർഖാൻ അസ്മാസ്, മാത്യു ജോസ്, വനിത വേദി പ്രതിനിതികളായ മൃദുല വിനീഷ്, ജാൻസി പ്രഡിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രോഗ്രാം കൺവീനർ നിസാർ പള്ളിക്കശേരിൽ, കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, അഖിനാസ് കരുനാഗപ്പള്ളി, കബീർ മലാസ്, ബിനോയ് മത്തായി, ഷാലു, മജീദ് മൈത്രി, സാബു കല്ലേലിഭാഗം, നിസാം കുന്നിക്കോട്, ശ്രീജിത്ത് കോലോത്ത്, രെഞ്ചു രാജു, റിയാദ് ഫസലുദ്ദീൻ, ഷാജി റാവുത്തർ, ജയൻ മാവിള, ജോസ് കടമ്പനാട്, സന്തോഷ് കുമാർ, ഹരി, ജോജി ബിനോയ്, നിധി സാബു, മോലിഷ സജി, ഹുസിന നിസാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അൽത്താഫ് കാലിക്കറ്റ്, ഷിജു പത്തനംതിട്ട, ജാനറ്റ്, ഷോളി, സഫ ഷിറാസ്, ഫിദ ഫാത്തിമ, എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും, സെമി ക്ലാസിക്കൽ ഡാൻസ് ദിവ്യാ ഭാസ്കരൻ, ആനന്ദ ലക്ഷ്മി എന്നിവർ അവതരിപ്പിച്ചു , ആരവി ഡാൻസ് അക്കാദമിയുടെ തിരുവാതിരയും, സിനിമാറ്റിക് ഡാൻസും അരങ്ങേറി. ശ്രയ വിനീത് അവതരാകയായിരുന്നു. ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ജോ. ട്രഷറർ അലക്സാണ്ടർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.