അഡ്വ. എസ്. ബിനുവിന്റെ കുടുംബത്തിനായി റിയാദ് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സ്വരൂപിച്ച തുക മുഹമ്മദ് ഖാൻ ബാബുകുട്ടിക്ക് കൈമാറുന്നു
റിയാദ്: അടൂർ നിയോജക മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരിക്കെ കാൻസർ ബാധിതനായി അകാലത്തിൽ മരിച്ച അഡ്വ. എസ്. ബിനുവിന്റെ കുടുംബത്തിനായി റിയാദ് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാമ്പത്തിക സഹായം നൽകി.
ജില്ല കമ്മിറ്റിയുടെ സീനിയർ നേതാവും സെൻട്രൽ കമ്മിറ്റി നിർവാഹകസമിതി അംഗവുമായ മുഹമ്മദ് ഖാനിൽനിന്നും തുക ജില്ല പ്രസിഡന്റ് ബാബുകുട്ടി ഏറ്റുവാങ്ങി. ഏറ്റുവാങ്ങിയ തുക നാട്ടിലെത്തി ഉടൻ ഭാരവാഹികൾ കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, യഹിയ കൊടുങ്ങല്ലൂർ, സക്കീർ ധാനത്ത്, അയ്യൂബ് ഖാൻ വിഴിഞ്ഞം, വഹീദ് വാഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.