ഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range ഹഫർ അൽ ബാത്വിനിൽ ഒ.ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദമ്മാം: റമദാൻ മാസത്തിൽ അപകടങ്ങളിൽപ്പെടുന്നവർക്കും അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമായവർക്കും നേരിടുന്ന രക്തലഭ്യതക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ വർഷവും നടത്തിവരാറുള്ള ഈ ജീവകാരുണ്യ പ്രവർത്തനം ഇത്തവണയും വലിയ ജനപങ്കാളിത്തത്തോടെയാണ് പൂർത്തിയായത്.
സ്ത്രീകൾ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള നിരവധി പേർ രക്തം നൽകാനായി മുന്നോട്ടുവന്നു. ഒ.ഐ.സി.സി നേതാക്കളായ വിബിൻ മറ്റത്ത്, സൈഫുദ്ധീൻ പള്ളിമുക്ക്, റാഫി പരുതൂർ, ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, ജോമോൻ ജോസഫ്, ജോബി ആന്റണി, അബ്ദുൽ സമദ്, ഷാനവാസ് മഹീൻ, ഉസ്മാൻ പള്ളങ്ങൽ, അബ്ദുൽ ഗഫൂർ, സിദ്ധിഖ് ശിഹാബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.