ഒ.ഐ.സി.സി ജിസാൻ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ജിസാൻ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം 'സ്വാതന്ത്രതാ ദിവസ്' എന്ന പേരിൽ ഒ.ഐ.സി.സി ജിസാൻ കമ്മിറ്റി ആഘോഷിച്ചു. ജിസാനിലെ മഹബുജിലെ സൈത്തൂൺ ഹോട്ടലിൽ സംഘടിപ്പിച്ച യോഗം വൈസ് പ്രസിഡന്റ് ജയ്സൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ ചേലമ്പ്ര അധ്യക്ഷതവഹിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ഉസ്മാൻ കൊറ്റുമ്പ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൂക്കാസ് ജിലു , ജെഫ്രിൻ ജയ്സൺ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ യൂനിറ്റ് കമ്മിറ്റിയിലെ നേതാക്കന്മാർ ആശംസകൾ നേർന്നു. അലി വടക്കയിൽ (അബു അരിഷ്), റിയാസ് മട്ടന്നൂർ (ജിസാൻ), ഷാജി പുളിക്കത്താഴ്ത്ത് (വൈസ് പ്രസിഡന്റ് സതേൺ റീജ്യൻ), കബീർ പഴയന്നൂർ (സംതാ), അഭിനന്ദ് നെറ്റയം (സബിയ), സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജിലൂ ബേബി, വൈസ് പ്രസിഡന്റ് കോയ ഐക്കരപ്പടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഒ.ഐ.സി.സി ജിസാൻ കമ്മിറ്റിയുടെ പുതിയ സോഷ്യൽ മീഡിയ കോഓഡിനേറ്ററായി ജോബിൻ വർഗീസ് ഇടുക്കിയെയും സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവിലേക്ക് ഷാഫി വേങ്ങരയെയും പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. ഒ.ഐ.സി.സി അബൂ അരിശ് സെക്രട്ടറി അജിലാൻ കരീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.