അഡ്വ. ബിന്ദു കൃഷ്ണ ദമ്മാമിലെ ഒ.ഐ.സി. സി വനിതവേദി പ്രവർത്തകർക്കൊപ്പം
ദമ്മാം: രാഷ്ട്രീയ ബോധമുള്ള വനിതകളുടെ കൂട്ടായ്മ ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും പ്രവാസലോകത്ത് അത് കൃത്യമായി അനുവർത്തിക്കുന്ന ദമ്മാമിലെ ഒ.ഐ.സി.സി വനിതവേദിയുടെ മാതൃകാപരമായ പ്രവർത്തനത്തിൽ ഏറെ അഭിമാനമുണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.
ഒ.ഐ.സി.സി ദമ്മാം റീജനൽ കൊല്ലം ജില്ല കമ്മിറ്റി വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അഡ്വ. ബിന്ദു കൃഷ്ണ. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് വനിതവേദി നേതാക്കളുമായി സംവദിച്ച അവർ പ്രവാസലോകത്ത് വനിതകൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ചോദിച്ച് മനസ്സിലാക്കി.
വനിതകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനും വേണ്ടി വനിതവേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും വനിതവേദി നേതാക്കളോട് പറഞ്ഞു. റീജനൽ വനിതവേദി പ്രസിഡൻറ് ലിബി പാപ്പച്ചൻ ജെയിംസ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്നാ ആസിഫ്, ട്രഷറർ ഐഷാ സജുബ്, വനിതവേദി ചുമതലയുള്ള റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, രാധിക ശ്യാം പ്രകാശ് എന്നിവർ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി.
റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ സിന്ധു ബിനു, ഷിജില ഹമീദ്, മറ്റ് നേതാക്കളായ ഗീത മധുസൂദനൻ, അർച്ചന അഭിഷേക്, പ്രിയ അരുൺ, നിമ്മി സുരേഷ്, സലീന ജലീൽ, ബെറ്റി തോമസ്, ജിനു മേരി, രമ്യ പൂപ്പാല, നെസ്സി റാവുത്തർ, സൂഫിയ, റഫീത്ത, ഉമൈബ മുസ്തഫ, പത്തനംതിട്ട ജില്ല കമ്മിറ്റി വനിത വേദി പ്രസിഡൻറ് ബിൻസി ജോൺ വർഗീസ്, ജനറൽ സെക്രട്ടറി മറിയാമ്മ റോയ്, ട്രഷറർ ബുഷ്റ സുധീർ, മിനി തോമസ് തുടങ്ങിയവരും നിരവധി പ്രവർത്തകരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.