Posted On
date_range Updated On
date_range ഒ.ഐ.സി.സി ജനകീയ ഇഫ്താർ സംഗമം ഇന്ന്
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്താർ സംഗമം ഇന്ന് (വെള്ളിയാഴ്ച) എക്സിറ്റ് 18 ലെ സുലൈ സദ കമ്യൂണിറ്റി സെന്ററിൽ നടക്കും. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം മുഖ്യാതിഥിയായി സംബന്ധിക്കും.
പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രവർത്തകരടക്കം ആയിരങ്ങൾ പങ്കാളികളാകും. സംഗമത്തിൽ പങ്കാളികളാകുന്നതിനായി മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായി ഇഫ്താർ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.