ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ആഘോഷ പരിപാടിയിൽനിന്ന്
തബൂക്ക്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ച നിലമ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ വിജയാഘോഷവും, പായസ വിതരണവും നടത്തി. വിജയാഘോഷ സമ്മേളനം ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട് ഉദ്ഘാടനം ചെയ്തു.
തബൂക്ക് കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഒ.ഐ.സി.സി തബൂക്ക് മുൻ പ്രസിഡന്റ് ജോളി കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
കെ.എം.സി.സി തബൂക്ക് സെക്രട്ടറി ഖാദർ ഇരിട്ടി, പ്രവാസി വെൽഫെയർ സെക്രട്ടറി ഷമീർ കണ്ണൂർ, ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മാഹിൻ സാദി, വർഗീസ് നെടുമ്പാശ്ശേരി, ഹാഷിം ക്ലാപ്പന, അമീർ സാദി, നൗഷാദ് കപ്പൽ, മുസ്തഫ പട്ടാമ്പി, ചെറിയാൻ മാത്യു, അൻസാർ കൊല്ലം, ഷറഫുദ്ദീൻ, ഷിജു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ഐസക്ക് നിലമ്പൂർ സ്വാഗതവും വൈസ് പ്രസിഡന്റ് സജി സാമുവേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.