റിയാദ്: റോഹിങ്ക്യൻ മുസ്ലിംകളുടെ പ്രശ്നപരിഹാരത്തിന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും അഭയാർഥികൾക്കു വേണ്ടിയുള്ള െഎക്യരാഷ്ട്ര സഭയുടെ ഹൈകമീഷണറും തമ്മിൽ ചർച്ച നടത്തി. ഉന്മൂലനത്തിന് വിധേയമാകുന്ന റോഹിങ്ക്യൻ വംശജർക്കിടയിലെ കോവിഡ് പ്രത്യാഘാതം യോഗം അവലോകനം ചെയ്തു.
സഹായമെത്തിക്കാനുള്ള ഏകോപനം സജീവമാക്കാനാണ് ധാരണ. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്താണ് ചർച്ച നടന്നത്. ഒാർഗൈനസേഷൻ ഒാഫ് ഇസ്ലാമിക് കൺട്രീസിെൻറ (ഒ.ഐ.സി) മ്യാന്മറിലേക്കുള്ള ദൂതൻ ഇബ്രാഹിം ഖൈറാത്ത് നിലവിൽ റോഹിങ്ക്യൻ വംശജർക്കായി നടത്തുന്ന സേവനപ്രവർത്തനങ്ങൾ വിശദീകരിച്ചു. മ്യാന്മറിൽ വംശീയ ഉന്മൂലനത്തിന് ഇരയാകുന്ന റോഹിങ്ക്യകളുടെ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ മനുഷ്യാവകാശ ഇടപെടലിെൻറ ആവശ്യകത അദ്ദേഹം യു.എൻ ഹൈകമീഷണർക്ക് മുന്നിൽ ഉന്നയിച്ചു.
ഒ.ഐ.സിയുടെ നേതൃത്വത്തിൽ അംഗരാജ്യങ്ങളുമായി ഏകോപനം നടത്തി മ്യാന്മറിൽ സഹായമെത്തിക്കുന്നുണ്ട്. കോവിഡിെൻറ പ്രത്യേക സാഹചര്യം പരിഗണിച്ച് യു.എന്നും ഒ.ഐ.സിയും തമ്മിൽ ഏകോപനം ശക്തമാക്കി റോഹിങ്ക്യകളുടെ വിഷയത്തിൽ സഹായം തുടരും. ഇതിനായി തുടർയോഗങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.