ജി​ദ്ദ ന​വോ​ദ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഡോ. ​ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​ൽ.​ഡി.​എ​ഫ് തു​ട​ർ​ഭ​ര​ണ​ത്തി​നാ​യി പ്ര​വാ​സി​ക​ൾ രം​ഗ​ത്തി​റ​ങ്ങ​ണം -ജി​ദ്ദ ന​വോ​ദ​യ ക​ൺ​വെ​ൻ​ഷ​ൻ

ജി​ദ്ദ: വ​രാ​നി​രി​ക്കു​ന്ന കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ മു​ന്നോ​ടി​യാ​യി ജി​ദ്ദ ന​വോ​ദ​യ തി​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ന​വോ​ദ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഡോ. ​ഷി​ബു തി​രു​വ​ന​ന്ത​പു​രം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കേ​ര​ളം ഭ​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് വി​പ്ല​വ​ക​ര​മാ​യ വി​ക​സ​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ലാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​ൻ 3500 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തും, പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യും വ​ലി​യ സ​ഹാ​യ​മാ​യെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ​ദ്ധ​തി​ക​ളും, വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​െൻറ തു​ട​ർ​ഭ​ര​ണ​ത്തി​ന് പ്ര​വാ​സി​ക​ൾ സ​ജീ​വ​മാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

ന​വോ​ദ​യ പ്ര​സി​ഡ​ന്റ് കി​സ്മ​ത് മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര സ്വാ​ഗ​ത​വും ന​വോ​ദ​യ ഷ​റ​ഫി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Expatriates should take action to ensure the continuity of LDF - Jeddah Navodaya Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.