ടോണി എം. ആൻറണി
ജുബൈൽ: കോഴിക്കോട് ഭാഷാശ്രീ സാംസ്കാരികമാസികയുടെ ഈ വർഷത്തെ ഭാഷാശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു.
കവിതാ വിഭാഗത്തിൽ ജുബൈലിൽ പ്രവാസിയായ ടോണി എം. ആൻറണിക്കാണ് അംഗീകാരം. സാഹിത്യത്തിലെ പലവിഭാഗങ്ങളിലും ഉള്ള കൃതികൾക്കാണ് എല്ലാ വർഷവും ഈ അവാർഡ് നൽകി വരുന്നത്.
‘അവരെന്തു കരുതും’ എന്ന കവിതാസമാഹാരമാണ് അവാർഡിന് അർഹമായത്.
മാർച്ച് 28-ന് കോഴിക്കോട് പേരാമ്പ്ര റീജനൽ കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.