ജിദ്ദ: മസ്ജിദുൽ അഖ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾ ചർച്ച ചെയ്യാൻ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സി അടിയന്തര യോഗം ചേരുന്നു. ചൊവ്വാഴ്ച എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അസാധാരണ യോഗം ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് നടക്കും. ഇസ്രായേൽ അധിനിവേശം നടത്തിയിരിക്കുന്ന ജറൂസലം നഗരത്തിനും മസ്ജിദുൽ അഖ്സക്കും എതിരെ അതിക്രമവും നിയമലംഘനങ്ങളും തുടരുന്ന സാഹചര്യത്തിലാണിത്. ഇസ്രായേൽ അധിനിവേശ സേനയുടെ സംരക്ഷണത്തിൽ അൽഅഖ്സ പള്ളിയുടെ മുറ്റത്ത് ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അതിക്രമിച്ചു കയറിയത് അടുത്തിടെയാണ്. അറബ് രാജ്യങ്ങളും ഒ.ഐ.സിയും സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.