അൽ അഹ്സയിൽ ഒ.ഐ.സി.സി നടത്തിയ പെരുന്നാൾ ആഘോഷം
അൽ അഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ ഒ.ഐ.സി.സി നടത്തിയ പെരുന്നാൾ ആഘോഷം ശ്രദ്ധേയമായി.
മാപ്പിള ഇശലുകൾ കോർത്തിണക്കിയ പാട്ടുകളും ഒപ്പനകളും സിനിമാറ്റിക് ഡാൻസുകളും അരങ്ങ് തകർത്തപ്പോൾ മാറ്റുകൂട്ടുവനായി ദമ്മാം കെപ്റ്റ നാട്ടരങ്ങ് നാട്ടുകൂട്ടത്തിന്റെ ലൈവ് നാടൻ പാട്ടും അരങ്ങേറി.
അൽ അഹ്സയിലെ 10-ാം തരത്തിലും പ്ലസ് ടുവിലും മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്ക് എക്സലൻസ് അവാർഡ് കൈമാറി.ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം, റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, പ്രമോദ് പൂപ്പാല, ഷിജില ഹമീദ്, ശശി അലൂർ തുടങ്ങിയവർ ഈദ് ആശംസകൾ നേർന്നു.
അൽ അഹ്സ ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് റഫീഖ് വയനാട്, ജനറൽ സെക്രട്ടറി റഷീദ് വരവൂർ, അർഷാദ് ദേശമംഗലം, നിസാം വടക്കേക്കോണം, മൊയ്ദു ആടാടി, അഫ്സൽ തിരൂർക്കാട്, ഷാനി ഓമശ്ശേരി, ലിജു വർഗീസ്, ഷിബു സുകുമാരൻ, സുമീർ, ഷിബു ശുഖൈഖ്, സെബാസ്റ്റ്യൻ സനാഇയ്യ, ബെനഡിക്റ്റ് സനാഇയ്യ, മുരളീധരൻ സനാഇയ്യ, അക്ബർ ഖാൻ, അനീഷ് സനാഇയ്യ, ബാബു സനാഇയ്യ, അജിൽ, ജംഷാദ്, ദിവാകരൻ ഖാലിദിയ, രമണൻ ജാഫർ, സലിം ജാഫർ, ജസ്ന മാളിയേക്കൽ, ജിൻറി മോൾ, ഷീജ ഷിജോ, നജ്മ ഹഫ്സൽ, ഹസ്നി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ നവാസ് കൊല്ലം സ്വാഗതവും ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.