ഹസൈനാർ
Posted On
date_range Updated On
date_range ആലുവ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു
മക്ക: ഹജ്ജ് തീർഥാടകൻ മക്കയിൽ നിര്യാതനായി. ആലുവ ഓണമ്പള്ളി സ്വദേശി ഹസൈനാർ കാനോലി ഉണ്ണി (64) ആണ് അസീസിയയിലെ താമസസ്ഥലത്ത് ബുധനാഴ്ച വൈകുന്നേരം മരിച്ചത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസീസിയയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ അദ്ദേഹം അസുഖബാധിതനാവുകയായിരുന്നു.
ഭാര്യയും ഭാര്യാസഹോദരനും ഒപ്പമുണ്ടായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ അബ്ദുൽ മനാഫ് ചടയമംഗലം, നൈസാം തോപ്പിൽ എന്നിവർ ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ മക്ക ഹറമിൽ മയ്യിത്ത് നമസ്കരിച്ച് ഷെറായ ശുഹദാ മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.